ശബരിമലയിലെ പോലീസ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് ചിക്കന്‍പോക്സ്; ഡ്യൂട്ടിയില്‍ നിന്നും മാറ്റി; 1700 പോലീസുകാര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി

Oplus_16908288
Spread the love

ശബരിമല: സന്നിധാനത്തെ പോലീസ് ക്യാമ്പില്‍ ചിക്കന്‍പോക്സ്.

video
play-sharp-fill

രോഗലക്ഷണമുള്ള 10 പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.
ഇതില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥീരീകരിച്ചു.

ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം നടത്തി. ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാന്‍ ഇവരെ സന്നിധാനത്തുതന്നെ മറ്റൊരുസ്ഥലത്തേക്കുമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേബാച്ചിലുള്ള 1700 പോലീസുകാര്‍ക്ക് ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍നിന്ന് പ്രതിരോധമരുന്ന് നല്‍കി. മുന്‍കരുതലെന്ന നിലയിലാണിത്. പകല്‍ സന്നിധാനത്ത് കനത്ത ചൂടായതിനാല്‍ രോഗം പടരാനുള്ള സാധ്യതയുണ്ട്.