video
play-sharp-fill
പൊലീസുകാർ അനധികൃതമായി പിഴയടപ്പിക്കുന്നതായി ആരോപണം: മെഡിക്കൽ കോളേജ് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; മെഡിക്കൽ കോളേജ് റൂട്ടിൽ ഗതാഗതം മുടങ്ങി

പൊലീസുകാർ അനധികൃതമായി പിഴയടപ്പിക്കുന്നതായി ആരോപണം: മെഡിക്കൽ കോളേജ് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; മെഡിക്കൽ കോളേജ് റൂട്ടിൽ ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ
കോട്ടയം: പൊലീസുകാർ പിഴയടപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വൈകിട്ട് മൂന്നര മുതലാണ് സ്വകാര്യ ബസുകൾ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട് ബസുകൾ പ്രതിഷേധിക്കുന്നത്.
സ്വകാര്യ ബസുകൾ പരിശോധിക്കുന്നതിന്റെയും അപകടം ഒഴിവാക്കുന്നതിന്റെയും ഭാഗമായി രണ്ടു ദിവസമായി മെഡിക്കൽ കോളേജ് റൂട്ടിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ബസുകളിൽ പലതിനും എതിരെ പിഴയും ഈടാക്കിയിരുന്നു. നിയമലംഘനം നടത്തിയ ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ബസുകൾ പ്രതിഷേധിക്കുന്നത്.
പതിനഞ്ചോളം സ്വകാര്യ ബസുകൾ ഇതുവരെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിട്ടുണ്ട്.  പിഴയടപ്പിക്കുന്ന നടപടികൾ പിൻവലിക്കണമെന്നും, ഇതുവരെ സമരം ശക്തമായി തുടരുമെന്നുമാണ് മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
ഗാന്ധിനഗർ എസ്.ഐയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തുന്നുണ്ട്. എന്നാൽ, പൊലീസ് നടത്തുന്ന നടപടികൾ അവസാനിപ്പിച്ചെങ്കിൽ മാത്രമേ മി്ന്നൽ പണിമുടക്ക് പിൻവലിക്കൂ എന്നാണ് സ്വകാര്യ ബസുകളുടെ നിലപാട്. പണിമുടക്കിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിലെ റോഡിൽ ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്.