കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി വിവാഹ വാഗ്ദാനം നല്കി സുഹൃത്ത് പീഡിപ്പിച്ചു; പീഡനം കഴിഞ്ഞതോടെ ജാതിപറഞ്ഞ് യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചതായ് പരാതി. തിരുവനന്തപുരത്താണ് സംഭവം.

കൊവിഡ് സന്നദ്ധ പ്രവർത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്.

ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി.

വീട്ടിലെത്തിയ പിന്നാലെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി. ബലാൽസംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നൽകി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു.

എന്നാൽ തൻറെ അച്ഛൻ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. വിവാഹിതനാണെന്ന് വെളിപ്പെടുത്തി, പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ മഹേഷ് പരമേശ്വരനെതിരെ പൊലീസ് കേസെടുത്തു. ജാതി അധിക്ഷേപം കൂടി ഉൾപ്പെട്ടതിനാൽ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.