പൊലീസ് ബാന്‍ഡ് പരീക്ഷയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ; സര്‍ട്ടിഫിക്കറ്റിനായി 3000 മുതല്‍ 5000 വരെ വാങ്ങും; പിഎസ്‌സി ഇന്റര്‍വ്യൂ ബോര്‍ഡിലും സ്വന്തക്കാരുണ്ടെന്ന അവകാശവാദം ; ജീവന്‍ മ്യൂസിക് അക്കാദമിക്കെതിരെ പൊലീസ് നടപടി
തിരുവനന്തപുരം: പൊലീസ് ബാന്‍ഡ് പരീക്ഷയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനത്തിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസ്. നെയ്യാറ്റിന്‍കര ജീവന്‍ മ്യൂസിക് അക്കാദമിയെന്ന സ്ഥാപനം പിഎസ്‌സി പരീക്ഷയ്ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് നടപടി.
3000 മുതല്‍ 5000 വരെ വാങ്ങിയാണ് ജീവന്‍ അക്കാദമി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സംഗീത ഉപകരണം തൊട്ടു പോലും നോക്കാത്തവര്‍ക്കാണ് പൊലീസിലെ ബാന്‍ഡ് സംഘത്തിലെ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രഞ്ചും അന്വേഷണം നടത്തി.
തലസ്ഥാനത്തുള്ള മറ്റ് പല സ്ഥാപനങ്ങളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പിഎസ്‌സി ഇന്റര്‍വ്യൂ ബോര്‍ഡിലും സഹായം നല്‍കാമെന്ന് ജീവന്‍ മ്യൂസിക്ക് അക്കാദമി അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളോട് വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിപ്പിക്കാനായി പ്രത്യേക പാക്കേജും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. പിഎസ്‌സി ഇന്റര്‍വ്യൂ ബോര്‍ഡിലും സ്വന്തക്കാരുണ്ടെന്നാണ് ജീവന്‍ മ്യൂസിക്ക് അക്കാദമി നടത്തുന്നവരുടെ അവകാശം. ഇതിനകം തന്നെ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്‌സിയുടെ വെബ് സൈറ്റിലെത്തിയിട്ടുണ്ട്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.