ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു പോലീസ്

Spread the love

 

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കാറിൽ സഞ്ചരിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമിച്ചത്. നാലു യുവാക്കളാണ് സെലേരിയോ കാറിൽ സഞ്ചരിച്ചത്.

video
play-sharp-fill

 

കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ മുഹമ്മദ് റിയാസിനെ ബന്ധപ്പെടാൻ സാധിച്ചിട്ടിലെന്നും പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് കൈപിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ കാറിൽ അരക്കിലോമിറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ നടുവിനും കൈകാലുകൾക്കും പരിക്കേറ്റ മാധവൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.