video
play-sharp-fill

Saturday, June 28, 2025

പൊലീസിന് നേരെ ഗുണ്ടാ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍

Spread the love

തൃശൂര്‍:ഗുണ്ടകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം.തൃശ്ശൂരില്‍ നല്ലങ്കര വൈലോപ്പിള്ളി നഗറിലാണ് സംഭവം.മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് സംഘം ആക്രമിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഗുണ്ടകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പൊലീസുകാര്‍. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.