
തൃശ്ശൂർ: ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ടിപി ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്.
കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.
മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. സിഐയുടെ കൈക്കാണ്
കുത്തേറ്റത്. കുത്തേറ്റ ഫർഷാദിനെ ഉടൻതന്നെ ആശുപത്രിയിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group