തേർഡ് ഐ ബ്യൂറോ
തിരുവല്ല: പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, രക്ഷപെടാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ടു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന തിരുവല്ല കുളക്കാട് ദർശനയിൽ സ്റ്റാൺ വർഗീസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 12ന് തടിയൂരിൽ വച്ചായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിലെത്തിയ സ്റ്റാൺ, പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു.
അയൽവാസിയായ കുളക്കാട് മുണ്ടപ്പള്ളിത്തറയിൽ സനൽ ജോസിനെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പാലിയേക്കരയിലെ വീട്ടിൽ ഒളിവിൽ കഴിയുമ്‌ബോൾ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സ്റ്റാൺ ,പിടികൂടാനെത്തിയ പൊലീസുകാരന്റെ കൈയ്ക്ക് കടിച്ചശേഷം രക്ഷപ്പെട്ടത്.
കേസിൽ സ്റ്റാണിന്റെ സഹോദരൻ സ്റ്റോയി വർഗീസ്, കോട്ടത്തോട് പാറയിൽ വീട്ടിൽ സന്തോഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു.