play-sharp-fill
വൃദ്ധന്റെ കരണത്തടിച്ച വാർത്തയുടെ ചൂട് മാറും മുൻപ് വീണ്ടും കാടത്തവുമായി പൊലീസ് ; കൊച്ചിയിൽ പറമ്പിൽ ക്രിക്കറ്റ് കളിച്ചിരുന്ന അഞ്ച് യുവാക്കളെ മനസാക്ഷിയില്ലാതെ തല്ലിച്ചതച്ചു : യുവാക്കളെ തല്ലിയത് മരപ്പട്ടിക ഉപയോഗിച്ച്

വൃദ്ധന്റെ കരണത്തടിച്ച വാർത്തയുടെ ചൂട് മാറും മുൻപ് വീണ്ടും കാടത്തവുമായി പൊലീസ് ; കൊച്ചിയിൽ പറമ്പിൽ ക്രിക്കറ്റ് കളിച്ചിരുന്ന അഞ്ച് യുവാക്കളെ മനസാക്ഷിയില്ലാതെ തല്ലിച്ചതച്ചു : യുവാക്കളെ തല്ലിയത് മരപ്പട്ടിക ഉപയോഗിച്ച്

സ്വന്തം ലേഖകൻ

ഫോർട്ട്‌കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്ത വാർത്തയായിരുന്നു ഹെൽമെറ്റ് ഇല്ലാത്തതിന് വൃദ്ധനെ പൊലീസ് മർദ്ദിച്ച സംഭവം. ഈ വാർത്തയുടെ ചൂടാറും മുൻപ് തന്നെ വീണ്ടും കാടത്തവുമായി എത്തിയിരിക്കുകയാണ് പൊലീസ്.

ഫോർട്ട് കൊച്ചിയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ചതാണ് ഇത്തവണ വാർത്ത ആയിരിക്കുന്നത്. നെല്ലുകടവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന അഞ്ച് യുവാക്കളെയാണ് പൊലീസ് യാതൊരു മനസ്സാക്ഷിയും കാണിക്കാതെ തല്ലി ചതച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷഫീക്കിനെ പുറമെ കണ്ണിന് പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറൽ ആശുപത്രിയിലും റസാൽ, അക്ഷയ്, ആസിഫ് എന്നിവരെ ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകായണ്.

ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് ഓടി എത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവും കൂടാതെ ലാത്തിയും മരപ്പട്ടികയും ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. പൊലീസ് മർദ്ദനവും ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടി.

നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വിവിധ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാരും എത്തുകയായിരുന്നു.

കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണർ ജി.ഡി.വിജയകുമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ജനം പിരിഞ്ഞുപോയത്.

 

Tags :