മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ റൂം എടുക്കുകയും, തുടർന്ന് പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, തുടർന്ന് ഇവർ ഇരുവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ്.ആർ, എസ്.ഐ മാരായ സജീർ, താജുദ്ദീൻ, ഷിബു, സി.പി.ഓ മാരായ പ്രകാശ്, സുബീഷ്, ശരത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.