മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ സംഭവം; ഒളിവിൽ കഴിയവേ പ്രതി വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു; ഒടുവിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഷഫീഖാണ് ആര്യനാട് നിന്ന് പിടിയിലായത്. ആര്യനാടും അതിക്രമം കാണിച്ച ഷെഫീഖിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

നിർമ്മാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിനൊപ്പമുണ്ടായിരുന്ന കൂട്ടാളി അബിൻ എന്നയാൾ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലാപുരത്ത് പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പോലീസിന് നേരെ ബോംബേറുണ്ടായത്.

പ്രതികൾ രണ്ട് പ്രാവശ്യം പോലീസിന് നേരെ ബോംബെറിഞ്ഞു. തലനാരിഴയ്ക്കാണ് രണ്ടു തവണയും പോലീസ് രക്ഷപ്പെട്ടത്.