
വടക്കഞ്ചേരിയിൽ ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്ഐയെ കാറിടിപ്പിച്ചു കടന്ന സംഘത്തെ കോട്ടയം ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് കറുകച്ചാലിൽ നിന്ന് പിടികൂടി
ലഹരിക്കടുത്ത് പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കാറിടിച്ചു കടന്നു കളഞ്ഞ സംഘത്തെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പിടികൂടി. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉവൈസിനെയും കൂടെയുണ്ടായിരുന്നു സിവിൽ പോലീസ് ഓഫീസർ ലൈജുവിനെയും കാറിടിപ്പിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടുപോയ സംഘത്തെ അതിസാഹസികമായാണ്,ഡാൻസാഫ് ടീം പിടികൂടിയത്.പിടിച്ചിട്ട വാഹനം കോട്ടയം ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കറുകച്ചാലിൽവെച്ചാണ് പ്രതികളെ പിടികൂടിയത്.തിങ്കളാഴ്ച രാത്രി 8 മണിയോടെ ദേശീയപാത ചെമ്മണാ കുന്നിലാണ് സംഭവം നടന്നത്. വാഹനത്തിനുള്ളിലെ പരിശോധനയ്ക്കിടയിൽ ഡാഷ് ബോർഡിൽ നിന്ന് 60 ഗ്രാം കഞ്ചാവും,3 ഗ്രാം എംഡിഎംഎയും കണ്ടെത്തി.. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.