ഗതാഗത തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസുകാരന് ക്രൂരമർദ്ദനം ; മർദ്ദിച്ചത് ഫുട്ബോൾ ആരാധകർ;  ഉദ്യോഗസ്ഥരെ മർദിക്കുകയും കാലിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് ; സംഭവത്തിൽ രണ്ടുപേർ പിടിയിൽ ; ബാക്കിയുള്ളവർക്കായി അന്വേഷണം

കൊച്ചി : ഫുട്ബോൾ ആവേശം അതിരുകടന്നതോടെ പൊലീസ് ഉദ്യോഗസ്ഥരോടു ആരാധകരുടെ ക്രൂരത. എറണാകുളം കലൂർ സ്റ്റേഡിയം ജങ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് പൊലീസുകാരെ ക്രൂരമായി മർദിച്ചു. അക്രമികൾ ഉദ്യോഗസ്ഥരെ മർദിക്കുകയും കാലിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

എറണാകുളം നോർത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിൻരാജ്, വിപിൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം . കളി വലിയ സ്ക്രീനിൽ കണ്ട ശേഷം ആളുകൾ പിരിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.