എസ്‌എഫ്‌ഐ ആക്രമണം; പീരുമേട്ടില്‍ നടന്ന പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

Spread the love

ഇടുക്കി: പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.

video
play-sharp-fill

പീരുമേട്ടില്‍ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. പൊലീസുകാർക്ക് ലഭിക്കാനുള്ള അവകാശങ്ങളെ സംബന്ധിച്ചും തിരുവനന്തപുത്തെ എസ്‌എഫ്‌ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്.

ഇതുസംബന്ധിച്ച്‌ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതിനിടെ, ചര്‍ച്ചയിലെ പാനല്‍ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പൊലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്. കയ്യാങ്കളിയിലേക്ക് നീങ്ങാതെ ഭാരവാഹികള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

തിരുവനന്തപുരത്ത് മാളില്‍ വെച്ച്‌ പൊലീസുകാരനായ മിഥുനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിലാണ് ചര്‍ച്ചയും വാക്കേറ്റവും ഉണ്ടായത്.