play-sharp-fill
“എന്റെ പിള്ളേരെ തൊടുന്നോടാ ” പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന ലൂസിഫര്‍ പരസ്യത്തിനെതിരെ പരാതി, പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കും

“എന്റെ പിള്ളേരെ തൊടുന്നോടാ ” പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന ലൂസിഫര്‍ പരസ്യത്തിനെതിരെ പരാതി, പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കും

സ്വന്തംലേഖകൻ

കോട്ടയം : എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന ക്യാപ്ഷനുമായി മലയാള മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജിൽ പ്രത്യക്ഷപ്പെട്ട ലൂസിഫര്‍ സിനിമയുടെ പരസ്യത്തിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്ത്. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവുമായാണ് പുതിയ പരസ്യം ഇന്നലെ പത്രത്തിൽ പ്രത്യക്ഷപ്പട്ടത്. പരസ്യത്തിനെതിരെ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനും പരാതി നല്‍കി.സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നതാണ് പരസ്യമെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നും അസോസിയേഷന്‍ പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നാട്ടില്‍ നടന്നു വരുന്നുണ്ട്.
മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു
പൊലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ലെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.


പരസ്യം വന്ന പത്രം കത്തിക്കുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് അസോസിയേഷൻ പരാതിയും നൽകിയത്.
പണത്തിനു വേണ്ടി മോഹൻലാലും പൃത്ഥിരാജും ഇത്രയും തരം താഴരുത് എന്നും ,ഇനി ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group