​സിനി​മാ,​ ​സീ​രി​യ​ല്‍​ ​അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​ ​മു​റി​യി​ല്‍​നി​ന്ന് ​ക​ഞ്ചാവ് : കേ​സ് ​ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍​ ​പൊ​ലീ​സ് ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​പ​രാ​തി

Spread the love

​സ്വന്തം ലേഖകൻ
തൃക്കാ​ക്ക​ര​:​ ​സി​നി​മാ,​ ​സീ​രി​യ​ല്‍​ ​അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​ ​മു​റി​യി​ല്‍​നി​ന്ന് ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ശേ​ഷം​ ​കേ​സ് ​ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍​ ​പൊ​ലീ​സ് ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​പ​രാ​തി.​

​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കാ​ക്ക​നാ​ട് ​അ​ത്താ​ണി​ ​എ​ള​വ​ക്കാ​ട്ട് ​ന​ഗ​റി​ല്‍​ ​സ്വ​കാ​ര്യ​ ​പ്രൊ​ഡ​ക്ഷ​ന്‍​ ​ക​മ്ബ​നി​യു​ടെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മു​റി​യി​ല്‍​നി​ന്നാ​ണ് ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തി​യ​ത്.​

​മ​ഫ്തി​യി​ല്‍​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ ​തൃ​ക്കാ​ക്ക​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ര​ണ്ട് ​പൊ​ലീ​സു​കാ​ര്‍​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തി​യ​ശേ​ഷം​ ​യു​വാ​ക്ക​ളു​ടെ​ ​മൊ​ബൈ​ല്‍​ഫോ​ണ്‍​ ​പി​ടി​ച്ചെ​ടു​ത്തു.​ ​തു​ട​ര്‍​ന്ന് ​കേ​സ് ​ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍​ 10000​രൂ​പ​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ​പ​രാ​തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​‌​ര്‍​ ​മ​ന​പ്പൂ​ര്‍​വം​ ​ക​ഞ്ചാ​വ് ​ഒ​ളി​പ്പി​ച്ചു​വ​ച്ച​ശേ​ഷം​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​പ​ണം​ ​ഇ​ല്ലെ​ന്നു​പ​റ​ഞ്ഞ​പ്പോ​ള്‍​ ​ഉ​ച്ച​യ്ക്ക് ​വ​രാ​മെ​ന്ന് ​പ​റ​ഞ്ഞ് ​ഒ​രാ​ളു​ടെ​ ​ഫോ​ണ്‍​ ​തി​രി​കെ​ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​യു​വാ​ക്ക​ള്‍​ ​പ​റ​യു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭാ​ ​കൗ​ണ്‍​സി​ല​ര്‍​ ​പി.​സി.​ ​മ​നൂ​പ് ​സ്പെ​ഷ്യ​ല്‍​ബ്രാ​ഞ്ച് ​അ​സി.​ക​മ്മീ​ഷ​ണ​റെ​ ​അ​റി​യി​ച്ചു.​ ​മൂ​ന്നോ​ടെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​തി​രി​കെ​യെ​ത്തി.​ ​ഇ​വ​രെ​ ​മ​നൂ​പ് ​അ​ട​ക്ക​മു​ള്ള​വ​ര്‍​ ​ത​ട​ഞ്ഞു​വ​ച്ചു.​ ​തൃ​ക്കാ​ക്ക​ര​ ​അ​സി.​ക​മ്മീ​ഷ​ണ​ര്‍​ ​പി.​വി.​ ​ബേ​ബി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​സ്ഥ​ല​ത്തെ​ത്തി​ ​പ്രൊ​ഡ​ക്ഷ​ന്‍​ ​ക​മ്ബ​നി​യു​ടെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മു​റി​ക​ളി​ല്‍​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഒ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​
എ​ന്നാ​ല്‍​ ​ത​ങ്ങ​ള്‍​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഭാ​ഷ്യം.​ ​സം​ഭ​വ​ത്തി​ല്‍​ ​ക​മ്മി​ഷ​ണ​ര്‍​ക്ക് ​റി​പ്പോ​ര്‍​ട്ട് ​സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സ്പെ​ഷ്യ​ല്‍​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.