സ്വർണ്ണം വാങ്ങാനെന്ന വ്യജേന ജ്വല്ലറികളിൽ കയറി മാല മോഷണം; പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

Spread the love

മാഹി:  മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതി  മാഹി പൊലീസിന്റെ പിടിയിൽ. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നാടുവിലത്തറ എൻ ആയിഷ (41)യാണ് പിടിയിലായത്.

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് മോഷണം നടന്നത്. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അഴിയൂരിലെ കോട്ടർസിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയിൽ വിറ്റ കളവ് മുതൽ കണ്ടെടുത്തു.

മാഹി സി.ഐ. അനിൽകുമാർ പി.എ, എസ്ഐ. ജയശങ്കർ , ക്രൈം സ്ക്വാഡിലെ വളവിൽ സുരേഷ്, എ.എസ് ഐസിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group