
സ്വന്തം ലേഖകൻ
അങ്കമാലി: മികച്ച പഠന നിലവാരം നടത്തിയിരുന്ന സഹോദരിമാര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ ഒരു ഷാപ്പില്‍ നിന്നായിരുന്നു ഇയാള്‍ പിടിയിലായത്.
സാബുവിന്റെ മൂന്ന് പെണ്‍മക്കളും പഠനത്തില്‍ മിടുക്കരായിരുന്നു. ഇത്തവണ പ്ലസ് ടു കഴിഞ്ഞ മൂത്ത മകളും എസ്.എസ്.എല്‍.സി കഴിഞ്ഞ രണ്ടാമത്തെ മകളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നാണ് നാട്ടുകാര്‍ പുതിയ മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് വാങ്ങി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണ്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് സാബു ഭാര്യയെയും കുട്ടികളെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടി അടുത്ത വീട്ടിലെത്തിയ ഇളയകുട്ടി വഴിയാണ് അയല്‍വാസികള്‍ കാര്യമറിയുന്നത്.
തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടികളെയും ഭാര്യയെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നറങ്ങിയ സാബു മൊബൈല്‍ ഒരു ഷോപ്പില്‍ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഷാപ്പില്‍ മദ്യപിക്കാനെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ബാലനിതീ വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.