video

00:00

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ ഹാഷിഷുമായി യുവതി പിടിയില്‍ ; പിടിയിലായത് ഹാഷിഷ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താനുളള ശ്രമത്തിനിടയില്‍ : യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ ഹാഷിഷുമായി യുവതി പിടിയില്‍ ; പിടിയിലായത് ഹാഷിഷ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താനുളള ശ്രമത്തിനിടയില്‍ : യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.21 കിലോഗ്രാം ഹാഷിഷുമായി യുവതി പിടിയില്‍. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ രാമിയെ(33)യാണ് കസ്റ്റംസ് പിടികൂടിയത്.

യുവതിയില്‍ നിന്നും ഒരു കോടി രൂപയുടെ ഹാഷിഷാണ് പിടികൂടിയത്. അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടക്കുന്നതിനിടയില്‍ ദേഹ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്കു പോകാനെത്തിയയപ്പോള്‍ നടത്തിയ ദേഹ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹഷിഷ് കണ്ടെത്തുകയായിരുന്നു.

മൂന്ന് പാക്കറ്റുകളിലായാണ് ഇവ യുവതിയുടെ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്. രാമിയയെയും ഹാഷിഷും പിന്നീട് പൊലീസിനു കൈമാറുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതോടൊപ്പം രാമിയയെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.