video
play-sharp-fill

കൃത്യമായി ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തു ; പ്രകോപിതനായ യുവാവ് വനിതാ ഡോക്ടറോട് ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി; ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതി; തൊടുപുഴയിൽ യുവതിയുടെ പരാതിയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

Spread the love

ഇടുക്കി: തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ അറസ്റ്റിൽ.

ഭീക്ഷണിപ്പെടുത്തിയ പഞ്ചവടിപാലം കൊമ്പൂക്കര വീട്ടില്‍ കെ ഡി ഷാജിയെ റിമാന്‍റ് ചെയ്തു. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി.

കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഭീക്ഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്ന് പിടികുടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തോടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റു ചെയ്തു. സ്ത്രീകളെ അപാമാനിച്ചതിന് നേരത്തെയും ഷാജിക്കെതിരെ കേസുണ്ട്.