video
play-sharp-fill
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ അതിമാരകമായ സിന്തറ്റിക് ലഹരിക്ക് അിടിമയാക്കി; സുഹൃത്തുക്കളുമായി വീട്ടിലെത്തി കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ അതിമാരകമായ സിന്തറ്റിക് ലഹരിക്ക് അിടിമയാക്കി; സുഹൃത്തുക്കളുമായി വീട്ടിലെത്തി കൂട്ടബലാത്സം​ഗത്തിനിരയാക്കി; ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേരിയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതിയായിരുന്ന മുഹ്സിൻ വീട്ടമ്മയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ പരാതിക്കാരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പല തവണകളായി വീട്ടിലെത്തിയ മുഹ്സിൻ വീട്ടമ്മയെ അതിമാരകമായ സിന്തറ്റിക് ലഹരിക്ക് അിടിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സുഹൃത്തുക്കളുമായി വീട്ടിൽ എത്തിയ പ്രതി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രതിയായ റിഷാദിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ വീടിൻ്റെ ഓട് തകർത്ത് രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു. അടുത്തിടെ ഇയാൾ കണ്ണൂർ എത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസിലെ മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐആർ പി സുജിത്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മൂഹമ്മദ് സലീം പൂവത്തി, എൻ എം അബ്ദുല്ല ബാബു, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.