
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; ഭക്ഷണം വാങ്ങാനായി പുറത്തുപോയ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചത് ആംബുലൻസ് ഡ്രൈവർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്.
ജൂലൈ 30 നായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു.
തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങൾ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിക്കുക ആയിരുന്നു.
മെഡിക്കൽ കോളജ് പൊലീസെത്തി യുവതിയെ എസ്എടിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് എടുക്കുക ആയിരുന്നു.
നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സന്ദീപ്.
Third Eye News Live
0