മൃതദേഹത്തേ പോലും വെറുതേ വിടില്ല; ഇവനൊക്കെ തന്തയും തള്ളയുമില്ലേ; ?വിരമിക്കൽ ദിവസം തൂങ്ങി മരിച്ച എസ് ഐയെ അപമാനിച്ച യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോതമംഗലം: മൃതദേഹത്തേ പോലും വെറുതേ വിടാത്ത ചില നാറികൾ നാട്ടിലുണ്ട്.

വിരമിക്കല്‍ ദിവസം ആത്മഹത്യ ചെയ്ത പൊലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലക്കോട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിച്ചു.

ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഊന്നുകല്‍ പുത്തന്‍കുരിശ് പുത്തന്‍പുരയില്‍ പി ടി അനൂപാണ് (30) പിടിയിലായത് .

മെയ് 31 നായിരുന്നു തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ്‌കുമാര്‍ ആത്മഹത്യ ചെയ്തത്. അന്നേദിവസം സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നയാളായിരുന്നു സുരേഷ്‌കുമാര്‍.

മരണ വാർത്ത ഫേസ്ബുക്കിൽ വന്നിരുന്നു. ഇതിന്റെ അടിയിലായിരുന്നു യുവാവിന്റെ തെറിവിളി. പച്ചത്തെറി എഴുതിയ ശേഷം ‘അത്തരക്കാര്‍ ഒന്നല്ലേല്‍ തൂങ്ങിമരിക്കും അല്ലേല്‍ ആരെങ്കിലും തല്ലിക്കൊല്ലും’ എന്നായിരുന്നു അനൂപിന്റെ പ്രതികരണം.

സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് അനൂപിനെതിരെ കേസെടുത്തത്. സംഭവം വൈറലായതോടെ അനൂപ് രണ്ട് ദിവസം മുങ്ങിനടക്കുകയായിരുന്നു. ഊന്നുകല്‍ സി.ഐ പി ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ പിടികൂടിയത്.