video
play-sharp-fill

കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ മോഷണം;തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ മോഷണം;തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ അറസ്റ്റിൽ

Spread the love

കൊല്ലം: കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ മോഷണം. തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ അറസ്റ്റിൽ. രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പൊലീസ് പിടിയിലായത്.

യാത്രക്കാരിയായ യുവതിയുടെ പേഴ്സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്.ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നിറങ്ങാൻ ശ്രമിച്ചു. യാത്രക്കാർ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയയിലാണ് പേഴ്സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്. ഇരുവരും ബസുകളിൽ സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group