അപരിചിതനായ യുവാവ് വീടിന്റെ ടെറസിൽ തങ്ങിയത് രണ്ടു ദിവസം; ഞെട്ടലിൽ വീട്ടുകാർ..! സാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : വീടിന്റെ ടെറസിൽ രണ്ടു ദിവസം തങ്ങിയ യുവാവിനെ വീട്ടുകാർ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. വടക്കാഞ്ചേരി പടിഞ്ഞാറ്റ് മുറിയിലാണ് സംഭവമുണ്ടായത്.

തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവാണ് പടിഞ്ഞാറ്റ് മുറിയിൽ സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിൽ കയറിക്കൂടി രണ്ട് ദിവസം തങ്ങിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ച മുതലാണ് ഇയാളുടെ സാന്നിധ്യം വീട്ടിൽ കണ്ടെത്തിയത്. ജോലിക്കാരിയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. എന്നാൽ തെരച്ചിലിൽ ആരെയും കാണാത്തതിനാൽ തോന്നിയതാകാമെന്നും ആരുമുണ്ടാകില്ലെന്നും കരുതി വിട്ടുകളഞ്ഞു.

ഇന്നു രാവിലെ വീട്ടുടമ പ്രസീതയും ടെറസിന് മുകളിൽ ആളെ കണ്ടു. പിന്നാലെയാണ് നാട്ടുകാരുടെ സഹായത്താൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മോഷണം ശ്രമമാണെന്ന് സംശയിക്കുന്നതായി വീട്ടുകാർ ആരോപിച്ചു.