
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്‌ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബ് കുരുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ മറ്റ് നിരവധി സ്ത്രീകള്‍ക്കും സമാനമായ രീതിയില്‍ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്ബില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസുമതാരിയുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണർ ഷാജി എം കെ, ഇൻസ്പെക്ടർ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



