video
play-sharp-fill
നാല് പെൺമക്കളെ വർഷങ്ങളോളം പീഡിപ്പിച്ചു ; പിതാവ് പൊലീസ് പിടിയിൽ

നാല് പെൺമക്കളെ വർഷങ്ങളോളം പീഡിപ്പിച്ചു ; പിതാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം:  നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.

കൗൺസിലിങ്ങിനിടെ കുട്ടികൾ സ്‌കൂൾ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.സ്‌കൂൾ അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. വർഷങ്ങളായി ഇയാൾ പെൺമക്കളെ പീഡിപ്പിച്ചു വരികയായിരുന്നു.ഇയാൾക്ക് 47 വയസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെൺകുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കിൽ ഇവർക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

(പോക്‌സോ കേസുകളിൽ ഇരയെ തിരിച്ചറിയാൻ പാടില്ലെന്ന നിയമം ഉള്ളതിനാൽ പ്രതിയുടെ പേരുവിവരങ്ങൾപുറത്തുവിട്ടിട്ടില്ല.)