ജയ്പൂരിൽ സിനിമാസ്റ്റൈൽ ഒളിച്ചോട്ടം: തടയാൻ ശ്രമിച്ച പൊലീസിന്റെ ജീപ്പിന് മുകളിൽ കയറി ബഹളം വച്ചു; യുവാവിനെയും 17 കാരിക്കും അറസ്റ്റ്

Spread the love

ജയ്പൂർ: രാജസ്ഥാനിലെ റാംപുരിൽ 22കാരൻ 17കാരിയുമായി ഒളിച്ചോടാൻ ശ്രമം.  പിടികൂടാനെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ യുവാവ് പോലീസ് ജീപ്പിന്റെ മുകളിലേക്ക് കയറി. പിന്നാലെ പെൺകുട്ടിയും കൂടി.പത്ത് മിനിറ്റോളം ജീപ്പിന് മുകളിൽ നിന്ന്   ബഹളംവച്ച് ട്രാഫിക് തടസ്സപ്പെടുത്തി.യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് നൽകിയ വിവരം.

 ബഹളം തുടർന്ന ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ബലം പ്രയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

  പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. 17കാരിയെ തട്ടിക്കൊണ്ടുപോയതിലും ബഹളമുണ്ടാക്കിയതിലും യുവാവിന്തിരെ പോലീസ് കേസ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group