
ഷർട്ടിനുള്ളിൽ കൈ മറച്ച് ഭിക്ഷാടനം ; വ്യാജ ഭിക്ഷക്കാരൻ മറയൂർ പോലീസിന്റെ പിടിയിൽ ; പിടിയിലായത് ശാരീരിക പരിശോധനയിൽ
മറയൂർ: വ്യാജ ഭിക്ഷക്കാരൻ പിടിയിൽ. തമിഴ്നാട് ഉദുമലൈയിൽ നിന്നെത്തിയ വ്യാജ ഭിക്ഷക്കാരൻ ഹക്കീമിനെയാണ് മറയൂർ പോലീസ് പിടികൂടിയത്.
മറയൂർ ബാബുനഗറിൽ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്തു. ഹക്കീമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ച നിലയിൽ ഒരുകൈ കണ്ടെത്തിയത്.
ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിർദ്ദേശപ്രകാരമാണ് ഹക്കീം മറയൂരിൽ എത്തിയത്. ഇയാളെ താക്കീത് ചെയ്ത് ഉദുമലൈയിലേക്ക് തിരിച്ചയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :