വൈറലാകാൻ നോക്കി അവസാനം പിടിയിലായി; ട്രെയിൻ യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

Spread the love

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റില്‍. എറണാകുളം കോലഞ്ചേരി സ്വദേശികളായ ജിസ്മോൻ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

video
play-sharp-fill

കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്നും വന്ന തീവണ്ടിയിലാണ് ഇരുവരും ചേർന്ന് റീല്‍സ് ചിത്രീകരിച്ചത്. പല തരത്തില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു റീല്‍സ് ചിത്രീകരണം നടത്തിയത്. ഇവരുടെ റീല്‍സ് ചിത്രികരണത്തില്‍ ബുദ്ധിമുട്ടിയ യാത്ര‍ക്കാരില്‍ ചിലർ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരെ വർധിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടായിരുന്നു റീല്‍സ് ചിത്രീകരണം നടത്തിയത്. സംഭവം വൈറലായതോടെ റെയില്‍വേ പൊലീസ് കേസെടുത്തു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികളെ പിടികൂടി ബോധവത്കരിച്ച്‌ വിട്ടയ്ക്കുന്ന വീഡിയോ ആർപിഎഫും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിനിലോ റെയില്‍വേ പരിസരത്തോ മുൻകൂർ അനുമതിയില്ലാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ റീല്‍സ് ചിത്രീകരിച്ചാല്‍ പിടിവീഴുമെന്നും ആർപിഎഫ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group