വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത്‌ പോലീസ്

Spread the love

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത്‌ പോലീസ് . പോലീസ് വാഹനം തടഞ്ഞതിനാണ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലെ ആരോപണം.

video
play-sharp-fill

പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വനിതാ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പോലീസ് വാഹനം മുന്നോട്ട് എടുത്തപ്പോള്‍ പ്രതിഷേധക്കാരിലൊരാളായ യുവതിക്ക് നിലത്ത് വീണ് പരിക്കേറ്റിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പലീസ് വ്യക്തമാക്കി.