
കൊച്ചി : ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബിഷപ്പിൻ്റെ വാഹനമോടിച്ച ജോർജ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവർ ഇടുക്കി സ്വദേശി അൻവറിനെതിരെ പോലീസ് കേസെടുത്തത്. ഇയാളുടെ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. കാർ തടഞ്ഞു നിർത്തിയ അൻവർ വാഹനത്തിന്റെ ഹെഡ്ലൈറ്റും ബ്രേക്ക് ലൈറ്റും അടിച്ചു പൊട്ടിച്ചു. എയർപോർട്ടില്‍ നിന്നും വരുകയായിരുന്ന ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അതിക്രമത്തിന് ഇടയാക്കിയത്.
ഇതിന് പിന്നാലെ നിർത്താത്ത പോയ കാറിനെ പിൻതുടർന്ന് ലോറിയില്‍ എത്തിയ അൻവർ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ചാണ് കാറിന്റെ ചില്ലുകള്‍ അടിച്ച് പൊട്ടിച്ചത്. സംഭവത്തില്‍ അതിക്രമം കാണിക്കുക, അസഭ്യം പറയുക, നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


