സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് പീഡനം

Spread the love

തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വില്‍ഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

video
play-sharp-fill

കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.

പൊലീസ്‌ മേധാവിയുടെ നിർദേശ പ്രകാരം കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവില്‍ പൊലീസ്‌ ഓഫിസറാണ്‌ വില്‍ഫറിനെതിരെ പരാതി നല്‍കിയത്‌. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.

കഴിഞ്ഞ 16-ാം തീയതി ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ഉദ്യോഗസ്ഥയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് വില്‍ഫർ കൂട്ടിക്കൊണ്ടുപോയി.

വീട്ടിലെത്തിയ ശേഷം അവിടെ വച്ച്‌ ഉപദ്രവിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശം നല്‍കിയെന്നാണ് വിവരങ്ങള്‍. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവം പൊലീസ് ഗ്രൂപ്പുകളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.

പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വർധിപ്പിക്കുന്നതാണ് സംഭവമെന്നും വിലയിരുത്തപ്പെടുന്നു.