video

00:00

ഭർത്താവിന്റെ ബാധ കയറി എന്നു പറഞ്ഞു ഭയപ്പെടുത്തി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;  യുവാവ് അറസ്റ്റിൽ.

ഭർത്താവിന്റെ ബാധ കയറി എന്നു പറഞ്ഞു ഭയപ്പെടുത്തി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്ബലം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് തട്ടിപ്പിനിരയായത്. ഫെബ്രുവരിയിലാണ് ബിജു യുവതിയുമായി പരിചയപ്പെടുന്നത്. വിധവയായ യുവതിയുടെ ദേഹത്ത് ഭര്‍ത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാള്‍ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടില്‍ താമസം തുടങ്ങി.

അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. ഇതോടെ യുവതിയുടെ കുടുംബം ഇയാളുടെ കെണിയില്‍ വീണു പോകുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നല്‍കി. തനിക്ക് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടെന്നും അത് തീര്‍ത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്. അങ്ങനെ യുവതിയുടെ ഏഴര പവൻ സ്വര്‍ണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കതൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടില്‍ നിന്നും മുങ്ങി.

യുവതിയുടെ വീട്ടില്‍ നിന്നും ഏഴര പവൻ സ്വര്‍ണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. പണത്തിനും സ്വര്‍ണത്തിനും പുറമേ യുവതിയുടെ ജാമ്യത്തിന്മേല്‍ മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തിയ ശേഷമാണ് മുങ്ങിയത്.

പ്രതി ബിജു കുണ്ടറ മുളവനയില്‍ ഉണ്ടെന്നുള്ള വിവരം യുവതിക്ക് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെയെത്തി എത്തി ഇയാളെ കയ്യോടെ പൊക്കി. മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ബിജുവിന്റെ ഒളിച്ച്‌ താമസം. യുവതിയുടെ പരാതിയില്‍ കല്ലമ്ബലം പൊലീസ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.