video
play-sharp-fill

മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി;  ജാമ്യം കിട്ടിയതോടെ മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം..! പ്രതി പിടിയിലായത് കോട്ടയത്ത് നിന്നും

മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി; ജാമ്യം കിട്ടിയതോടെ മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം..! പ്രതി പിടിയിലായത് കോട്ടയത്ത് നിന്നും

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് പിടിയിലായത്.

2015ൽ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു്പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
പീഡനക്കേസിൽ അറസ്റ്റിലായിരുന്ന വിജു ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാകുവാൻ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഹാജരാകാതിരുന്നതിനാൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ് പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെൺമണി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് ലാൽ വി, വി ജയരാജ് എന്നിവർ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ ലഭിച്ചതാണ് വഴിത്തിരിവായത്.

തുടർന്ന് പ്രതി കോട്ടയം മണർകാട് ഉണ്ടന്ന് മനസിലാക്കി മണർകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു