play-sharp-fill
സൈന്യത്തിനെതിരെ എഫ്ബി പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു

സൈന്യത്തിനെതിരെ എഫ്ബി പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍

തൃശൂര്‍ : ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തൃശൂര്‍ സ്വദേശി അറസ്റ്റില്‍. കയ്പമംഗലം വെമ്പല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ മോശം ഭാഷയില്‍ പോസ്റ്റിട്ടത്.

ഫെബ്രുവരി പതിനേഴിനാണ് പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.