അനധികൃതമായി തോക്കുകളും തിരകളും കൈവശം വെച്ചു; പെരിന്തല്‍മണ്ണയില്‍ നാടന്‍ തോക്കുകളുമായി മൂന്നുപേര്‍ പിടിയില്‍
സ്വന്തം ലേഖിക
പെരിന്തല്‍മണ്ണ: അനധികൃതമായി നാടന്‍ തോക്കുകളും തിരകളും കൈവശം വെച്ച് നായാട്ട് നടത്തിയ യുവാക്കൾ പിടിയിൽ . പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ അറസ്റ്റിലായത് .
അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടന്‍ തോക്കും തിരകളും പെല്ലറ്റുകളുമായി ചെറുകര സ്വദേശികളായ കരിമ്ബനക്കല്‍ പറമ്ബില്‍ അരുണ്‍ (30), പട്ടുക്കുത്ത് സുരേഷ് കുമാര്‍ (41), കാവുംപുറത്ത് റോസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍തോക്കുകള്‍ കൈവശം വെക്കുകയും ഇവ ഉപയോഗിച്ച് നായാട്ട് നടത്തുന്നതിനിടെ അപകടമുണ്ടായി ആളുകള്‍ മരിക്കുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം സംഘങ്ങളെക്കുറിച്ച വിവരം പൊലീസ് ശേഖരിച്ചുവരുകയായിരുന്നു.
നായാട്ടിന് ഉപയോഗിക്കാന്‍ പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തത്. മൂന്ന് തോക്കും വീടുകളില്‍ പാര്‍ട്സാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു.
സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രബേഷന്‍ എസ്.ഐമാരായ എസ്. ഷൈലേഷ്, സജേഷ് ജോസ്, എ.എസ്.ഐ വിശ്വംഭരന്‍ എന്നിവര്‍ക്കുപുറമെ പെരിന്തല്‍മണ്ണ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു.