
സ്വന്തം ലേഖകൻ
കൊച്ചി: യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
‘പിടിച്ച് അകത്തിട്ടാല്‍ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’ എന്ന സിനിമാ സംഭാഷണവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചത്. യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികളായ ഇവര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
മുണ്ടംപാലം സ്വദേശി റാഫിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകോപനപരമായ സിനിമാ സംഭാഷണവും ചേര്‍ത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇവര്‍ക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



