നിലയ്ക്കലിലെ അയ്യപ്പഭക്തന്റെ മരണം: സംഘപരിവാറിന്റേത് വ്യാജ പ്രചാരണമെന്ന് പൊലീസ്; അയ്യപ്പഭക്തനെ കാണാതായത് 19 ന്; പൊലീസ് നടപടി 17 ന്
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ പൊലീസ് നടപടിയ്ക്കിടെ അയ്യപ്പഭക്തൻ മരിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കുന്ന പൊലീസ് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് പറയുന്നു. അയ്യപ്പഭക്തന്റെ മരണത്തിൽ പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ.
നിലക്കലില് പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില് ആര്എസ്എസുകാര് വാര്ത്ത പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.
ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തിലെ ളാഹയില് നിന്നും കുറ്റിക്കാട്ടില് ഒരു വൃദ്ധന്റെ, മൃതദേഹം കണ്ടെടുത്തിരുന്നു.
ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു.
ശബരിമലയിൽ അക്രമികൾക്കെതിരെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ തുടർന്ന് ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ല.
2. പത്തനംതിട്ട നിലക്കല് റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില് നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‌ക്കെതിരെ പൊലീസ് നടപടി മുഴുവന് നടന്നത് നിലക്കല്- പമ്പ റൂട്ടിലാണ്. നിലക്കല് – പമ്പ റൂട്ടില് നടന്ന പ്രശ്‌നത്തില് എങ്ങനെയാണ് ളാഹയില് ഒരാള് മരിക്കുന്നത് എന്ന സംശയം തീരുന്നേ ഇല്ല.
3 . മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില് എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ..ഇതാണ് രീതി, നുണപ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം