play-sharp-fill
‘പോലീസിലും കള്ളൻ ‘ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് സ്ഥിരീകരിച്ചു

‘പോലീസിലും കള്ളൻ ‘ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് സ്ഥിരീകരിച്ചു

സ്വന്തംലേഖകൻ
തിരുവനന്തപുരം: ( 06.05.2019) പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരികരണം. ഇന്റലിജൻസ് മേധാവി വിനോദ് കുമാർ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ലോകനാഥ് ബെഹ്റക്ക് കൈമാറിയ റിപ്പോർട്ടിലാണ് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചത്.പോലീസ് അസോസിയേഷൻ പോസ്റ്റൽ ബാലറ്റിൽ സ്വാധീനം ചെലുത്തിയെന്നും ശബ്ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാർത്ത ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജെൻസ് അന്വേഷണം നടന്നത്.