പട്ടാപ്പകല്‍ പൊലീസ് സ്‌റ്റേഷന് സമീപം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; മൂവർ സംഘത്തിനായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്

Spread the love

പൊലീസ് സ്‌റ്റേഷന് സമീപം പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തി മൂവർസംഘം. വനിതാ പോളിടെക്‌നിക് കോളേജിനും പടാവ് വനിതാ പൊലീസ് സ്‌റ്റേഷനും ഇടയിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലെത്തിയ മൂന്ന് പുരുഷന്മാരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

video
play-sharp-fill

ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിയാണ് പെണ്‍കുട്ടി രാവിലെ 11 മണിയോടെ  കോളേജിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് പെണ്‍കുട്ടിക്ക് അരികില്‍ വന്നു നില്‍ക്കുകയായിരുന്നു. അതില്‍ നിന്ന് ഇറങ്ങി വന്ന രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവളുടെ കൈ പിടിച്ച്‌ വലിച്ചെന്നും മറ്റെയാള്‍ കാലില്‍ പിടിച്ച്‌ ഉയർത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു.

മൂന്നാമത്തെയാളാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇവരുടെ പിടിയില്‍ നിന്നും ഒരുവിധത്തില്‍ രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടയില്‍ ഓട്ടോ ഉപേക്ഷിച്ച്‌ അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി പിന്നീടാണ് വീട്ടുകാർക്കൊപ്പം എത്തി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷ കസ്‌റ്റഡിയിലെടുത്ത പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് ഇൻസ്‌പെക്‌ടർ ശൈലേന്ദ്ര ഭാർഗവ പറഞ്ഞു.