
ഹരിപ്പാട്: ഹരിപ്പാട് വാഹനപരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ ബൈക്കിന്റെ ഹാന്‍ഡിലില്‍ പോലീസ് കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് അപകടമുണ്ടായ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. മഹാദേവികാട് തുണ്ടില്‍ വീട്ടില്‍ ജയനാണ് (44) പരുക്കേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ തൃക്കുന്നപ്പുഴ ബിവറേജസ് ഷോപ്പിന് സമീപമായിരുന്നു സംഭവം. ബിവറേജസില്‍ നിന്നു മദ്യം വാങ്ങി ജയനും സുഹൃത്ത് ബിജുവും ബൈക്കില്‍ മടങ്ങുമ്ബോള്‍ തൃക്കുന്നപ്പുഴ പൊലീസ് കൈകാണിച്ചു. ഹെല്‍മറ്റില്ലാതിരുന്നതിനാല്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിക്കുമ്ബോള്‍ പൊലീസുകാരന്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റി റോഡിനു നടുവില്‍ ബൈക്ക് മറിഞ്ഞു. വീണ് കൈയ്‌ക്കും കാലിനും പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ ജീപ്പില്‍ കയറി പൊലീസ് കടന്നുകളയുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്‌തമായി കാണാന്‍ സാധിക്കും. നാട്ടുകാരാണ് യുവാക്കളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍നിന്നും ഹരിപ്പാട് പൊലീസിനു വിവരം നല്‍കിയെങ്കിലും ഇതുവരെ പൊലീസ് എത്തി മൊഴിയെടുത്തില്ലെന്നാണ് ആക്ഷേപം. പൊലീസിന്റെ നടപടിക്കെതിരേ ആഭ്യന്തരവകുപ്പ് മന്ത്രിക്കും പൊലീസ് മേലധികാരികള്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജയന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group


