അമിത വേഗത്തിൽ അപകടകരമായി വാഹനം ഓടിച്ചു; നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാരനെ കാറടിച്ച് പരിക്കേൽപ്പിച്ചു; കണ്ണൂര്‍ വളപട്ടണത്ത് യുവാക്കൾ അറസ്റ്റിൽ

Spread the love

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ യുവാക്കള്‍. അമിതവേഗതയില്‍ അപകടകരമായി ഓടിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അതിക്രമം നടത്തിയത്. എസ്‌ഐ വിപിൻ ടി എം ആണ് ആക്രമത്തിന് ഇരയായത്.

video
play-sharp-fill

വാഹനം ഓടിച്ച ഫായിസ് അബ്ദുള്‍ ഗഫൂർ, കൂടെ ഉണ്ടായിരുന്ന നിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അമിതവേഗതയില്‍ അപകടകരമായി വരികയായിരുന്ന കാർ നിർത്താൻ എസ്‌ഐ വിപിൻ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ കാർ നിർത്തിയില്ലെന്ന് മാത്രമല്ല, പൊലീസുകരാനെ ഇടിച്ചിടുകയും ചെയ്തു. ഇടിച്ചതിന് പിന്നാലെ എസ്‌ഐ വിപിൻ ബോണറ്റിലേക്ക് വീണെങ്കിലും, പൊലീസുകാരനുമായി കാർ വീണ്ടും മുന്നോട്ട് നീങ്ങി.

ഫായിസ് അബ്ദുള്‍ ഗഫൂർ വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാതെയാണെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group