
പെരുവ: മുളക്കുളത്ത് കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയില്‍. കുന്നപ്പള്ളി കുമ്പളശ്ശേരിയിൽ വീട്ടില്‍ അനന്തു (20), വടുകുന്നപ്പുഴ കാരടിപ്പുറം വീട്ടില്‍ അജോ (20) എന്നിവരെയാണ് വെള്ളൂര്‍ പോലീസ് പിടികൂടിയത്.
എസ്‌എച്ച്‌ഒ കെ.എസ്. ലെബിമോന്‍റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരേ നടത്തിയ പരിശോധനയിലാണ് മുളക്കുളം- വെള്ളൂര്‍ റോഡില്‍നിന്ന് ഇരുവരെയും പിടികൂടിയത്.
മുളക്കുളം, വടുകുന്നപ്പുഴ പ്രദേശങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. നിരവധിത്തവണ ഇവിടെനിന്നു പോലീസും എക്‌സൈസും മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയിട്ടുണ്ട്. യുവാക്കളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group