
കോട്ടയം: ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ആഗസ്റ്റ് 12ന് ഉച്ചക്ക് 3.30 ചങ്ങനാശ്ശേരി അരിക്കത്തിൽ കൺവൻഷൻ ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ.ജോബ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തും. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖർ ഐ.പി.എസ്, എ.ഡി.ജി.പി. ലോ&ഓർഡർ എച്ച് വെങ്കിടേഷ് , ഐ.ജി.പി, സൗത്ത് സോൺ എസ്. ശ്യാം സുന്ദർ ഐ പി എസ് , ഡി.ഐ.ജി. എറണാകുളം റേഞ്ച് സതീഷ് ബിനോ ഐപിഎസ്,എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ ഐപിഎസ്, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കൃഷ്‌ണകുമാരി രാജശേഖരൻ,കോട്ടയം അഡീഷണൽ എസ്.പിവിശ്വനാഥൻ എ.കെ,വാർഡ് മെമ്പർ ബെന്നി ജോസഫ് ,സെക്രട്ടറി, കെ.പി.ഒ.എ., കോട്ടയം സലീംകുമാർ കെ.സി,അനൂപ് അപ്പുക്കുട്ടൻ (സെക്രട്ടറി, കെ.പി.എ. കോട്ടയം)
തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.