
ഒമാൻ: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ സദാചാര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രവാസികളായ ഏഷ്യൻ വംശജരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മത്രയിലെ ഒരു ഹോട്ടലിൽ പൊതുധാർമ്മികതയ്ക്കും മാന്യമായ പെരുമാറ്റത്തിനും വിരുദ്ധമായ പ്രവൃത്തികളിലേർപ്പെട്ടതിനാണ് വിവിധ ഏഷ്യൻ രാജ്യക്കാരായ മുപ്പതു പേരെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. കൂടാതെ ഇതിൽ 21 പേർ സ്ത്രീകളാണെന്നും വ്യക്തമാക്കുന്നു. കസ്റ്റഡിയിൽ കഴിയുന്ന ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.