ഇടപെടലായിരുന്നു ഇത്. സുഹൃത്താണ് സഹായിക്കണം എന്നു പറഞ്ഞതിന് ശേഷം സമ്മര്‍ദ്ദം ചെലുത്തി വേണമെങ്കില്‍ പണം നല്‍കാമെന്നും പറഞ്ഞു. ഇര അടക്കം ഇക്കാര്യം അപ്പോള്‍ തന്നെ തള്ളി. കേസില്‍ പ്രതിയായ എസ് ഐ വില്‍ഫര്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയും ചെയ്തു. സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു.
ഇതിന് ശേഷം കാര്യങ്ങള്‍ തകിടം മറിയുന്നത് പ്രതിയായ വില്‍ഫര്‍ പണം ചോദിച്ചു എന്ന ആരോപണവുമായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമ്ബോഴാണ്. ഈ ആരോപണത്തെ സാധൂകരിക്കുന്ന വിധത്തില്‍ അനു ആന്റണിയും പ്രതിസ്ഥാനത്തായി. കൂട്ടത്തില്‍ സ്റ്റാര്‍മോന്‍ പിള്ളയും ആക്ഷേപം കേള്‍ക്കേണ്ടി വന്നു. തുടര്‍ന്നാണ് കൃത്യമായ അന്വേഷണം നടത്താതെ സ്റ്റാര്‍മോന്‍ പിള്ളയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുള്ള ആളുടെ പരാതിയില്‍ നീതിമാനായി ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബര്‍ 16-ന് നടന്ന സംഭവം ഇരയായ പോലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ഇരയായ ഉദ്യോഗസ്ഥ തന്റെ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ ആര്‍. പിള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് നേരിടേണ്ടി വന്നത്. ഈ ആരോപണം പരാതിക്കാരിയും സ്റ്റാര്‍മോന്‍ പിള്ളയും ഒരുപോലെ നിഷേധിക്കുന്നു. ഇരുവര്‍ക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group