video
play-sharp-fill

പോലീസുകാർക്ക് വെട്ടേറ്റു; ആക്രമണം കൽപ്പറ്റയിൽ കാർ മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

പോലീസുകാർക്ക് വെട്ടേറ്റു; ആക്രമണം കൽപ്പറ്റയിൽ കാർ മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

Spread the love

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണ കേസിലെ പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സിപിഒ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.

വയനാട് കല്‍പ്പറ്റയില്‍ നിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേല്‍പ്പിച്ചത്. രണ്ടുപേർക്കും കൈക്കാണ് വെട്ടേറ്റത് പരിക്കേറ്റ പോലീസുകാരെ മുക്കം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.