
മറുനാടന്‍ തൊഴിലാളിയുടെ ആക്രമണം; പൊലീസുകാരന് പരിക്കേറ്റു
ആലുവ: മദ്യലഹരിയില്‍ അക്രമാസക്തനായ മറുനാടന്‍ തൊഴിലാളിയെ പിടികൂടാനെത്തിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. ആലുവ ജലശുദ്ധീകരണശാലക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ ബംഗാള്‍ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു.സംഭവമറിഞ്ഞാണ് ആലുവ പൊലീസ് സ്ഥലത്തെത്തുന്നത്. കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരേയും ഇയാൾ ആക്രമിച്ചു. ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. ആലുവ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ ഇയാളെ ആലുവ ജില്ല ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.ആലുവ: മദ്യലഹരിയില്‍ അക്രമാസക്തനായ മറുനാടന്‍ തൊഴിലാളിയെ പിടികൂടാനെത്തിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. ആലുവ ജലശുദ്ധീകരണശാലക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ ബംഗാള്‍ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു.സംഭവമറിഞ്ഞാണ് ആലുവ പൊലീസ് സ്ഥലത്തെത്തുന്നത്.
കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരേയും ഇയാൾ ആക്രമിച്ചു. ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. ആലുവ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ ഇയാളെ ആലുവ ജില്ല ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.