play-sharp-fill
പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

 

സ്വന്തം ലേഖിക

കൊല്ലം : എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് ജീവനൊടുക്കിയത്.

ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 മുതൽ സംസ്ഥാനത്ത് 55 പൊലീസുകാർ ആത്മഹത്യ ചെയ്തു വെന്നാണ് കണക്ക്.